ബംഗളൂരു: എംഡിഎംഎ ഗുളികകള്‍ പാവയില്‍ ഒളിപ്പിച്ച് കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണ് വൈറ്റ് ഫീല്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കൊറിയര്‍ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറ്റി പോകുന്നതിനു തൊട്ടുമുന്‍പ് സ്‌കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
എംഡിഎംഎ ഗുളികള്‍ കൊറിയര്‍ വഴി തൃശൂരിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണ് പവീഷടക്കം മൂന്നു പേര്‍ അറസ്റ്റിലായത്. സ്‌കാനര്‍ പരിശോധനയില്‍ പാവയ്ക്കുള്ളില്‍ ഗുളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വൈറ്റ് ഫീല്‍ഡിലെ ഫ്‌ളാറ്റില്‍ നിന്നാണു പവീഷ്, മലപ്പുറം സ്വദേശി എം.അഭിജിത്ത്, മറ്റൊരു കൂട്ടാളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 88 ഗ്രാം എംഡിഎംഎ ഗുളികളാണ് കണ്ടെത്തിയത്. മലയാളി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു ബംഗളൂരുവിലും ഇയാള്‍ക്കു ലഹരി മരുന്നു വില്‍പനയുണ്ടെന്നു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. കൂടാതെ ഇയാളുടെ ബംഗളൂരുവിലെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.