ഗ്യാസ് സിലിണ്ടറുകളില്‍ ക്യൂആര്‍ കോഡ് വരുന്നു; നടപടി വിതരണത്തിലെ ക്രമക്കേട് പരിഹരിക്കാന്‍

ഗ്യാസ് സിലിണ്ടറുകളില്‍ ക്യൂആര്‍ കോഡ് വരുന്നു; നടപടി വിതരണത്തിലെ ക്രമക്കേട് പരിഹരിക്കാന്‍

ന്യൂഡല്‍ഹി: പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ സിലിണ്ടറുകളില്‍ ക്യൂആര്‍ കോഡ് വരുന്നു. സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഇതോടെ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സിലിണ്ടറുകള്‍ കണ്ടുപിടിക്കാനും പിന്തുടരാനും സാധിക്കും.

ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടറുകളില്‍ ക്യുആര്‍ കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സിലിണ്ടറുകളിലാണ് ഇവയുള്ളത്. ഇത് ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എളുപ്പത്തില്‍ റീഡ് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പഴയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡ് ഒട്ടിച്ചു വയ്ക്കുകയും പുതിയവയില്‍ സീല്‍ ചെയ്തു വയ്ക്കുകയുമാണ് ചെയ്യുന്നത്. 14.2 കിലോ ഗാര്‍ഹിക സിലിണ്ടറുകളില്‍ മൂന്നു മാസത്തിനകം പൂര്‍ണമായും ക്യുആര്‍ കോഡ് ഘടിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.