പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിനെ ആരും വിലക്കിയിട്ടില്ലെന്ന് കെ.സുധാകരന്‍

പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിനെ ആരും വിലക്കിയിട്ടില്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപു: ശശി തരൂരിന് വിലക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംവാദ പരിപാടിയില്‍ നിന്നും തടഞ്ഞു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിനെ വിലക്കാന്‍ കെപിസിസി ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. കേരളത്തിലെവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി സന്നദ്ധമാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും കെ.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ''സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും'' എന്ന സംവാദ പരിപാടിയില്‍ നിന്നും കെപിസിസി നേതൃത്വം ഡോ.ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.
യൂത്ത് കോണ്‍ഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ല.

ശ്രീ.ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണമനസോടെ തയ്യാറാണ്. രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.