പൂജാ ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനമായ പത്തുകോടിയുടെ ടിക്കറ്റ് വിറ്റത് ഗുരുവായൂരില്‍

പൂജാ ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനമായ പത്തുകോടിയുടെ ടിക്കറ്റ് വിറ്റത് ഗുരുവായൂരില്‍

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തുകോടി രൂപ സമ്മനത്തുകയുള്ള ഈ ടിക്കറ്റ് ഗുരുവായൂരിലാണ് വിറ്റത്.

50 ലക്ഷം രൂപ രണ്ടാം സമ്മാനത്തുകയുള്ള ടിക്കറ്റ് നമ്പര്‍ JD255007 ആണ്. വയനാടാണ് ഈ ടിക്കറ്റ് വിറ്റുപോയത്.

മൂന്നാം സമ്മാനമുള്ള അഞ്ച് ലക്ഷം രൂപയുടെ ടിക്കറ്റ് 12 പേര്‍ക്കാണ് വിറ്റിരിക്കുന്നത്. JA 252530 (മലപ്പുറം), JA 349439 (തിരുവനന്തപുരം), JB 180377 (കൊല്ലം), JB 581474 (കണ്ണൂര്‍), JC 171516 (പുനലൂര്‍), JC 235122 (പാലക്കാട്), JD 208212 (എറണാകുളം), JD 556934 (ഗുരുവായൂര്‍), JE 586000 (ആലപ്പുഴ), JE 708492 (എറണാകുളം), JG 554858 (പാലക്കാട്), JG 667047 (ചിറ്റൂര്‍) എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.