ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ 10 കി.മീ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21നാണു ഭൂചലനമുണ്ടായത്. 100 കി.മീ അകലെ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വരെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.
കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായാണു സിയാന്‍ജൂര്‍. ഇവിടെ കരയില്‍ 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണു പ്രഭവകേന്ദ്രമെന്നു വെതര്‍ ആന്‍ഡ് ജിയോഫിസിക്‌സ് ഏജന്‍സി (ബി എം കെ ജി) അറിയിച്ചു. സുനാമിക്കു സാധ്യതയില്ലെന്നും ഏജന്‍സി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.