ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് കാനഡ. ആരോഗ്യം, നിര്‍മ്മാണം, ട്രാന്‍സ്പോര്‍ട്ടഷേന്‍ തുടങ്ങി വിദഗ്ധരെ കൂടുതലായി വേണ്ടിവരുന്ന മേഖലകളില്‍ കൂടുതല്‍ ആളുകള്‍ക്ക് സ്ഥിര താമസം അനുവദിക്കാനാണ് കാനഡ തീരുമാനിച്ചത്.
16 തൊഴിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയാണ് സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിച്ചത്. വൈദഗ്ധ്യം വേണ്ട മേഖലകളില്‍ നിലനില്‍ക്കുന്ന തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കുന്നതിനാണ് കാനഡ കുടിയേറ്റ നയത്തില്‍ ഇളവ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപം നല്‍കിയ നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ സംവിധാനം നടപ്പാക്കിയതായി കാനഡ അറിയിച്ചു.
ആരോഗ്യം, നിര്‍മ്മാണം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ഒസി കാറ്റഗറിക്ക് രൂപം നല്‍കിയത്.
നഴ്സസ് സഹായി, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, സ്‌കൂള്‍ ടീച്ചര്‍ അസിസ്റ്റന്റ്്, ട്രാന്‍പോര്‍ട്ട് ട്രക്ക് ഡ്രൈവര്‍ അടക്കം 16 തൊഴിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടിയാണ് ഇളവ് അനുവദിച്ചത്. താത്കാലിക ജീവനക്കാര്‍ക്ക് അടക്കമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നേരത്തെ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.