ദോഹ: വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനിടെ മത പ്രഭാഷണങ്ങള്‍ നടത്താന്‍ ഖത്തര്‍ ഭരണകൂടം ക്ഷണിച്ചത് വിവാദമാവുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങളില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയായ സാക്കിര്‍ നായിക്ക് ഏറെ നാളായി മലേഷ്യയിലാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നുമാണ് ഖത്തറിന്റെ അതിഥിയായി ഇയാള്‍ ലോകകപ്പ് സമയത്ത് ദോഹയില്‍ എത്തിയത്. അല്‍ ഖ്വയ്ദയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് നായിക്കിനെ വിലയിരുത്തുന്നത്.
ഖത്തറില്‍ ലോകകപ്പിനിടെ സാക്കിര്‍ നായിക്കിനെ ക്ഷണിച്ചതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. ഖത്തറിന്റെ പൊതുമേഖലാ സ്പോര്‍ട്‌സ് നെറ്റ്വര്‍ക്കായ അല്‍കാസിലെ ഫൈസല്‍ അല്‍ഹജ്രിയാണ് നായികിന്റെ ഖത്തറിലേക്കുള്ള വരവ് ട്വിറ്ററിലൂടെ അറിയിച്ചത്.
ലോകകപ്പ് വേളയില്‍ പ്രഭാഷകന്‍ ഷെയ്ഖ് സാക്കിര്‍ നായിക് ഖത്തറിലുണ്ടെന്നും ടൂര്‍ണമെന്റിലുടനീളം നിരവധി മത പ്രഭാഷണങ്ങള്‍ നടത്തുമെന്നും ഫൈസല്‍ അല്‍ഹജ്രിയെ ഉദ്ധരിച്ച് അല്‍ അറേബ്യ ന്യൂസ് ശനിയാഴ്ച ട്വിറ്ററില്‍ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തായത്.
സാക്കീര്‍ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇദ്ദേഹം സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിയമ വിരുദ്ധ സംഘടനയായി മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തത്.
അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം. തീവ്രവാദികളെ പുകഴ്ത്തിക്കൊണ്ട് നായിക്കിന്റെ പ്രസംഗങ്ങളായിരുന്നു നിരോധനത്തിന് കാരണമാക്കിയത്. ഇസ്ലാമിലേക്കുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചാവേര്‍ സ്ഫോടനങ്ങളെ ന്യായീകരിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.