കുടിശിക ലക്ഷങ്ങള്‍, ഇന്ധനം നിറയ്ക്കാന്‍ പണമില്ല; കൊച്ചി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനങ്ങള്‍ കട്ടപ്പുറത്ത്

കുടിശിക ലക്ഷങ്ങള്‍, ഇന്ധനം നിറയ്ക്കാന്‍ പണമില്ല; കൊച്ചി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനങ്ങള്‍ കട്ടപ്പുറത്ത്

കൊച്ചി: നഗരത്തില്‍ പൊലീസ് വാഹനങ്ങള്‍ കട്ടപ്പുറത്ത്. പണമില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നില്ലെന്നാണ് വിശദീകരണം. 24 മണിക്കൂറും നഗരത്തില്‍ റോന്ത് ചുറ്റേണ്ട 12 കണ്‍ട്രോള്‍ റൂം വാഹനങ്ങളാണ് ദിവസങ്ങളായി ഡീസലടിക്കാന്‍ പണമില്ലാതെ കട്ടപ്പുറത്തിരിക്കുന്നത്. പെട്രോള്‍ ബങ്കുകള്‍ക്കും വര്‍ക് ഷോപ്പുകള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശിക നല്‍കാനുള്ളത്.

എറണാകുളം കണ്‍ട്രോള്‍ റൂമിന്റെ കീഴില്‍ മാത്രം 24 വാഹനങ്ങളാണ് നിരത്തിലിറങ്ങാന്‍ കഴിയാതെ കിടക്കുന്നത്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയതാണ് 24 മണിക്കൂറും ഇവ റോന്തു ചുറ്റേണ്ടത്. ഇതില്‍ 12 എണ്ണമാണ് എണ്ണ നിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കാശില്ലാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എആര്‍ ക്യാമ്പില്‍ മാത്രം അഞ്ച് പെട്രോളിങ് വാഹനങ്ങള്‍ ഇത്തരത്തില്‍ മാറ്റിയിട്ടിട്ടുണ്ട്.

ഒരു വാഹനത്തിന് ശരാശരി 200 ലീറ്റര്‍ ഡീസലാണ് മാസത്തോറും ആവശ്യമായിട്ടുള്ളത്. വാഹനം ഒന്നിന് ഏകദേശം ഇരുപതിനായിരം രൂപ ഇന്ധന ചെലവ് കണക്കാക്കിയാലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്കായി ശരാശരി അഞ്ച ലക്ഷം രൂപയാണ് പ്രതിമാസം ചെലവ്. ബങ്കുകള്‍ക്ക് ലക്ഷങ്ങള്‍ കുടിശികയായതോടെയാണ് തുക നല്‍കാതെ ഇന്ധനം തരില്ലെന്ന നിലപാടില്‍ ഉറച്ചത്. എംജി റോഡിലേതടക്കം മൂന്ന് പെട്രോള്‍ ബങ്കുകളില്‍ നിന്നാണ് വാഹനങ്ങളില്‍ ഡീസല്‍ നിറച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.