ഹൈദരാബാദ്: തെലങ്കാന ഭരണ കക്ഷിയായ ടി.ആര്‍.എസിന്റെ നാല് എംഎല്‍എമാരെ കൈക്കൂലി വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണ് തെലങ്കാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ച് തെലങ്കാന പോലീസിന്റെ പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍പോയി.
ജഗ്ഗു സ്വാമിയെ കണ്ടെത്താന്‍ കൊച്ചിയിലും കൊല്ലത്തും തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളെ പരിചയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിജെപി നേതാവ് ബി.എല്‍ സന്തോഷ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.