'എലിക്ക് പൊലീസിനെ തീരെ പേടിയില്ല'; 581 കിലോ കഞ്ചാവ് എലിതിന്നെന്ന് യുപി പൊലീസ് കോടതിയില്‍

'എലിക്ക് പൊലീസിനെ തീരെ പേടിയില്ല'; 581 കിലോ കഞ്ചാവ് എലിതിന്നെന്ന് യുപി പൊലീസ് കോടതിയില്‍

ആഗ്ര: എലി 581 കിലോ കഞ്ചാവ് തിന്നുവെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍. റെയ്ഡില്‍ പിടിച്ചെടുത്ത ലിറ്റര്‍ കണക്കിന് മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന തരത്തില്‍ നേരത്തെ നല്‍കിയ വിശദീകരണം വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ വാദം. മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് യു.പി പൊലീസ് കേടതിയെ അറിയിച്ചത്.

അതേസമയംഏറ്റുമുട്ടലിനിടെ അക്രമിയെ ഭയപ്പെടുത്താന്‍ യു.പിയിലെ പൊലീസുകാര്‍ ഠേ ..ഠേ എന്ന് ശബ്ദമുണ്ടാക്കുന്ന വീഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എന്‍ഡിപിഎസ്) അനുസരിച്ച് പിടികൂടിയ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി ആവശ്യപ്പെട്ടിരുന്നു.

ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കേട്ട കോടതി. അത് വിലയ്ക്കെടുത്തില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പൊലീസുകാരോട് കോടതി ആവശ്യപ്പെട്ടു.

പിടികൂടിയ നിയമവിരുദ്ധ വസ്തുക്കള്‍ എലി കേടുവരുത്തിയെന്ന് പൊലീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറയുകയായിരുന്നു. എലി ചെറുതാണെന്നും പൊലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഇതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേസ് നവംബര്‍ 26 ലേക്ക് മാറ്റി.

2020 ലും ഷെര്‍ഗ് നാഥ് പോലീസ് സ്റ്റേഷനില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 386 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ കഞ്ചാവ് എലി തിന്നുവെന്നാണ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞത്.

അതിലും വിചിത്രമാണ് 2018 ല്‍ സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്റ്റേഷനില്‍ സൂക്ഷിച്ച 1000 ലിറ്ററിലധികം മദ്യം എലി കുടിച്ച് തീര്‍ത്തുവെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. 2021 ല്‍ കോട്വാലി പൊലീസ് സ്റ്റേഷനില്‍ 35 ലക്ഷം രൂപ വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് പൊലീസുകാര്‍ വാദിച്ചു. എന്നാല്‍ ഇത് നിയമവിരുദ്ധമായി വില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.