സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ച്; കേന്ദ്രത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കണമെന്ന് പി.ചിദംബരം

സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ച്; കേന്ദ്രത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കണമെന്ന് പി.ചിദംബരം

ന്യൂഡല്‍ഹി: ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍. റിസര്‍വ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ വേറെ നിയമം കൊണ്ടു വരണമായിരുന്നു. ഇല്ലാത്ത അധികാരം ഇനിയും സര്‍ക്കാര്‍ ഉപയോഗിക്കാതിരിക്കാനുള്ള കര്‍ശനം നിര്‍ദേശം കോടതി നല്‍കണമെന്നും ചിദംബരം വാദിച്ചു.

നിയമപ്രകാരം റിസര്‍വ്വ ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാര്‍ശ നല്‍കേണ്ടതെന്നും സര്‍ക്കാരല്ലെന്നും ചിദംബരം വ്യക്തമാക്കി. ആകെയുണ്ടായിരുന്ന പതിനേഴ് ലക്ഷം കോടിയുടെ നോട്ടില്‍ പതിനഞ്ചര ലക്ഷം കോടി അസാധുവാക്കി മൗലികാവകാശത്തിലാണ് സര്‍ക്കാര്‍ കടന്നുകയറിയതെന്നും ചിദംബരം ആരോപിച്ചു.

നോട്ടുനിരോധനത്തെ എതിര്‍ത്തുള്ള ഹര്‍ജിയില്‍ ഭരണഘടനാ ബഞ്ചിനു മുമ്പാകെയുള്ള വാദം തുടങ്ങിവെച്ചാണ് പി ചിദംബരം ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.