സംഗീത നാടക അക്കാഡമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ നിരവധി മലയാളികള്‍

സംഗീത നാടക അക്കാഡമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര തിളക്കത്തില്‍ നിരവധി മലയാളികള്‍

ന്യൂഡല്‍ഹി: സംഗീത നാടക അക്കാഡമി അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2019, 2020, 2021 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികള്‍ക്ക് പുരസ്‌കാരം ലഭിച്ചു. 2019 ല്‍ പാല സി.കെ രാമചന്ദ്രന്‍ ( കര്‍ണാടക സംഗീതം), ട്രിവാന്‍ഡ്രം വി സുരേന്ദ്രന്‍, (മൃദംഗം), നിര്‍മല പണിക്കര്‍ ( മോഹിനിയാട്ടം) എന്നിങ്ങനെ പുരസ്‌കാരം സ്വന്തമാക്കി.

2021-ല്‍ കലാമണ്ഡലം ഗിരിജ ( കൂടിയാട്ടം), നീന പ്രസാദ് (മോഹിനിയാട്ടം), ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളൈ (കഥകളി), രാധ നമ്പൂതിരി ( കര്‍ണാടക സംഗീതം) എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയ മലയാളികള്‍. ആകെ 128 കലാകാരന്മാര്‍ പുരസ്‌കാര ജേതാക്കളായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.