ഇന്‍ഡോര്‍: ഭാരത് ജോഡോ യാത്രയില്‍ തിക്കും തിരക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് വീണ് പരുക്കേറ്റു. ഇന്‍ഡോറില്‍ വച്ചാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കെ.സി വേണുഗോപാല്‍ യാത്ര തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. അനിയന്ത്രിതമായ തിരക്കില്‍പ്പെട്ട് കെ.സി വേണുഗോപാല്‍ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാമ്പില്‍വെച്ചു തന്നെ പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചു കയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.