തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്ത നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടന്‍ റിമാന്‍ഡിലാണ്. സെല്‍ട്ടനെ മോചിപ്പിക്കാനെത്തിയതാണ് നാലുപേര്‍. അറസ്റ്റ് ചെയ്ത അഞ്ചുപേരെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം. നടപടി സര്‍ക്കാരും പൊലീസും സമവായത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ്. അതിനിടെ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ കേസെടുത്തു.
അതേസമയം വൈദികരടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയിട്ടില്ല.പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിയമനടപടി തുടരും.
സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.