'മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ല; അക്രമം ആസൂത്രിതമല്ല': വിഴിഞ്ഞം കേസില്‍ സര്‍ക്കാരിനെതിരേ ജോസ് കെ. മാണി

'മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചില്ല; അക്രമം ആസൂത്രിതമല്ല': വിഴിഞ്ഞം കേസില്‍ സര്‍ക്കാരിനെതിരേ ജോസ് കെ. മാണി

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരേ എല്‍.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം).

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് കരുതാനാവില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും രാജ്യസഭാ എം.പിയുമായ ജോസ് കെ. മാണി പറഞ്ഞു.

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ഗൂഢ ശ്രമങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് സിപിഎമ്മും ചില മന്ത്രിമാരും രംഗത്തെത്തിയതിന് തൊട്ടു പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം ഭിന്നാഭിപ്രായം പരസ്യമാക്കിയത്

സമര സമിതി നേതാക്കളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ എടുത്ത അഞ്ച് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ലെന്നു പറഞ്ഞ ജോസ് കെ. മാണി, സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായി പോയെന്നും കുറ്റപ്പെടുത്തി.

ബിഷപ്പിനെതിരെ കേസെടുക്കാന്‍ പാടില്ലായിരുന്നു. ഇന്നലെയുണ്ടായ ആക്രമണം ആസൂത്രിതമല്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയുമാണ്. അവിടെ ചര്‍ച്ചകള്‍ നീണ്ടുപോകാതെ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും ജോസ് കെ.മാണി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.