കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടകന്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കസര്‍കോഡ്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായവര്‍.
ഒരുകോടി രണ്ട് ലക്ഷം രൂപയുടെ രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് വന്ന കസര്‍കോഡ് സ്വദേശി അബ്ദുല്‍ സലാം രണ്ട് ക്യാപ്സ്യുളുകളാക്കി 374 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് വന്ന ഉംറ തീര്‍ത്ഥാടകനായ കോഴിക്കോട് മുക്കം സ്വദേശി അബ്ദുല്‍ ശരീഫ്1059 ഗ്രാം സ്വര്‍ണ മിശ്രിതം നാല് ക്യാപ്സ്യുളുകളാക്കിയും റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ് 1069 ഗ്രാം സ്വര്‍ണ മിശ്രിതം നാല് ക്യാപ്സ്യുള്‍ ആക്കിയുമാണ് കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരും ശരീരത്തില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് 41 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. സംഭവത്തില്‍ 767 ഗ്രാം സ്വര്‍ണ മിശ്രിതവുമായി ബഹ്‌റൈനില്‍ നിന്നും വന്ന കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ പൊലീസ് പിടിയിലായി. ഇയാളില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ്, സിയാദ് എന്നിവരെയും പൊീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.