ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ചൈന. ഇന്ത്യ-ചൈന അതിര്‍ത്തി കരാറിന്റെ സത്തയ്ക്ക് നിരക്കാത്തതാണ് ഉത്തരാഖണ്ഡിലെ ഔളിയില്‍ നടക്കുന്ന സൈനിക അഭ്യാസമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പ്രതികരിച്ചു. ബെയ്ജിങ്ങില്‍ വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് ലിജിയാന്‍ ഇക്കാര്യം പറഞ്ഞത്.
യുദ്ധ് അഭ്യാസ് എന്ന പേരില്‍ ഉത്തരാഖണ്ഡില്‍ നിയന്ത്രണരേഖയ്ക്ക് 100 കിലോമീറ്റര്‍ അകലെയാണ് 18-ാമത് ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക പരിശീലനം നടക്കുന്നത്. 1993, 1996 വര്‍ഷങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ കരാറുകളുടെ ലംഘനമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഗുണംചെയ്യില്ലെന്നും സാവോ ലിജിയാന്‍ പറഞ്ഞു.
ദുരന്തനിവാരണം, ദുരിതാശ്വാസം എന്നിവയില്‍ അറിവും അനുഭവങ്ങളും പങ്കുവെക്കാനാണ് വര്‍ഷങ്ങളായി തുടരുന്ന സംയുക്ത പരിശീലനമെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ 11-ാം എയര്‍േബാണ്‍ ഡിവിഷന്റെ സെക്കന്‍ഡ് ബ്രിഗേഡ് സൈനികരും അസം റെജിമെന്റിലെ സൈനികരുമാണ് പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.