ഐ.എസ് തലവന്‍ അല്‍ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; അബു അല്‍ ഹുസൈന്‍ പുതിയ നേതാവ്

 ഐ.എസ് തലവന്‍ അല്‍ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടു; അബു അല്‍ ഹുസൈന്‍ പുതിയ നേതാവ്

ലബനന്‍: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേശി കൊല്ലപ്പെട്ടു. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ അബു ഹസന്‍ അല്‍ ഹാഷിമി കൊല്ലപ്പെട്ടതെന്നാണ് ഐ.എസ് വക്താവ് പുറത്തുവിട്ട ശബ്ദസന്ദേശത്തിലെ അവകാശവാദം. എന്നാല്‍, കൊല്ലപ്പെട്ട സ്ഥലമോ തീയതിയോ വെളിപ്പെടുത്തിയിട്ടില്ല.  കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അബു ഹസന് പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്തതായും സന്ദേശത്തില്‍ പറയുന്നുണ്ട്. അബു അല്‍ ഹുസൈനെയാണ് പുതിയ നേതാവായി തിരഞ്ഞെടുത്തത്.

2014 ലാണ് ഇറാഖിലും സിറിയയിലും ഐ.എസ് ശക്തിപ്രാപിച്ചത്. നിരവധി സ്ഥലങ്ങള്‍ പിടിച്ചെടുത്ത് അധികാരം സ്ഥാപിച്ചിരുന്നു. 2017-ല്‍ ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ എടുത്തു. എന്നാല്‍ സംഘടന പലയിടത്തും ഭീകരാക്രമണം തുടരുന്നുണ്ട്.

ഈ വര്‍ഷം ആദ്യം യു.എസ് വടക്കന്‍ സിറിയയിലെ ഇബ്ലിദ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ മുന്‍ നേതാവ് അബു ഇബ്രാഹിം അല്‍ ഖുറേഷി കൊല്ലപ്പെട്ടിരുന്നു. ഐഎസിന്റെ ആദ്യ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയും 2019ല്‍ ഇബ്ലിദ് പ്രദേശത്താണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.