ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക് സ്‌കൂള്‍, സര്‍വോദയ വിദ്യാലയം തുടങ്ങി സ്‌കൂളുകള്‍ക്കാണ് ഭീഷണി. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളില്‍ നിന്ന് ഒഴിപ്പിച്ചു. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡുകളും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുകയാണ്.

ഇന്ന് രാവിലെ വിദ്യാര്‍ഥികള്‍ അടക്കം സ്‌കൂളില്‍ എത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഭീഷണിയാണ്. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിദേശത്ത് നിന്നുള്ള ഐപി അഡ്രസ് അടക്കം ഉപയോഗിച്ചാണ് ഭീഷണി മെയിലുകള്‍ എത്തുന്നത്. ഒരേ സമയത്താണ് സ്‌കൂളുകളിലേക്ക് ഇവ വരുന്നതും.

നേരത്തെ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ച ചിലരെ പൊലീസ് പിടികൂടിയിരുന്നു. പക്ഷെ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.