വാഷിങ്ടൺ : അരിസോണയിൽ നടക്കുന്ന ചാർളി കിർക്കിൻ്റെ സ്മരണാഞ്ജലിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും. അരിസോണയിലേക്ക് പുറപ്പെടും മുമ്പായി “ഒരു മഹത്തായ മനുഷ്യൻ്റെ ജീവിതത്തെ ആഘോഷിക്കാൻ പോകുന്നു” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. “ഇതുപോലൊരു സംഭവം നടന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്ന ദിവസമാണ്” ട്രംപ് കൂട്ടിച്ചേർത്തു.
കിർക്കിന്റെ കുടുംബത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ “എനിക്ക് എൻ്റെ സ്നേഹം നൽകണം ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.” എന്നായിരുന്നു ട്രംപ് മറുപടി നൽകിയത്.
“അദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു, കാരണം അവർ അദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു,” ട്രംപ് പറഞ്ഞു. അനുസ്മരണ ചടങ്ങിൽ കിർക്കിന്റെ “അതിശയിപ്പിക്കുന്ന സ്വാധീനം” എടുത്തു പറയുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ മാസം യൂട്ടാ സർവകലാശാലയിൽ വെച്ച് വെടിയേറ്റ് മരിച്ച കിർക്കിൻ്റെ അനുസ്മരണ ചടങ്ങിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.