മന്ത്രിക്കെതിരായ പരാമര്‍ശം: ഫാദര്‍ തിയോഡോഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു

മന്ത്രിക്കെതിരായ പരാമര്‍ശം: ഫാദര്‍ തിയോഡോഷ്യസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് നടത്തിയ പരാമര്‍ശത്തില്‍ കേസെടുത്തു. ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. വര്‍ഗീയ അധിക്ഷേപത്തില്‍ കേസെടുക്കണെന്നാവശ്യപ്പെട്ട് ഇന്നലെ ഐ.എന്‍.എല്‍ പരാതി നല്‍കിയിരുന്നു.

തീവ്രവാദി പരാമര്‍ശം പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴയാണെന്നും പരാമര്‍ശം പിന്‍വലിക്കുന്നതായും ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഭാവികമായി തന്നില്‍ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമര്‍ശം. അബ്ദുറഹ്മാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നു -ഫാദര്‍ ഡിക്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.