കട്ടപ്പന: തടസമായി നിന്ന മണ്‍തിട്ട നീക്കിയതോടെ ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. ഇന്ന് രാവിലെ 10 നാണ് വൈറസ് എസ്.ഡബ്ലിയു 80 എന്ന ചെറുവിമാനം എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്.
എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കായി ഇതു വികസിപ്പിച്ചെടുക്കും.
കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒരു തവണ മണ്‍തിട്ട തടസമായി നിന്നതു മൂലമാണ് വിമാനം ഇറക്കാന്‍ സാധിക്കാതിരുന്നത്. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജൂലൈ മാസം പെയ്ത കനത്ത മഴയില്‍ എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. കനത്ത മഴയ്ക്കൊപ്പം നിര്‍മാണത്തിലെ അപാകതയും ഇടുക്കി സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഇടിഞ്ഞു പോകാന്‍ കാരണമായതായാണ് ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. വീണ്ടും ഇടിയാതിരിക്കാന്‍കയര്‍ ഭൂ വസ്ത്രം സ്ഥാപിക്കണമെന്നും സംഘം നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.