ഗുവാഹട്ടി: അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കി അസം സര്‍ക്കാര്‍. നുഴഞ്ഞു കയറ്റ നീക്കങ്ങള്‍ ശക്തമായ അതിര്‍ത്തി മേഖലകളില്‍ കമാന്റോകളെ വിന്യസിക്കാനാണ് തീരുമാനം. അഞ്ച് ബറ്റാലിയന്‍ വിദഗ്ധ പരിശീലനം നേടിയ കമാന്റോ സംഘമാണ് അസം അതിര്‍ത്തികളിലേയ്ക്ക് നിയോഗിക്കപ്പെടുന്നത്.
അസമിലെ നാരംഗി സൈനിക കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചതായി സൈന്യം അറിയിച്ചു. അസം പൊലീസ് മേധാവി ഭാസ്‌ക്കര്‍ ജ്യോതി മഹന്തയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അസം പൊലീസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കമാന്റോ പരിശീലനം നല്‍കുന്നത് സൈന്യമായിരിക്കും. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ കരുത്തുള്ളവരെ തയ്യാറാക്കലാണ് ലക്ഷ്യം.
സമീപകാലത്ത് മേഘാലയ-അസം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം രാജ്യസുരക്ഷാ ദൃഷ്ടിയിലും ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് കാണുന്നത്. അതിര്‍ത്തി മേഖലയിലെ നിസാര വിഷയങ്ങള്‍ പോലും കലാപമാക്കി മാറ്റുന്നത് ഭീകരരാണെന്നാണ് വിവരം.
വിവിധ സംസ്ഥാനങ്ങളുമായും ബംഗ്ലാദേശുമായും അസം അതിര്‍ത്തി പങ്കിടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.