ന്യൂയോര്‍ക്ക്: ഔദ്യോഗിക ആവശ്യങ്ങള്‍ക്കടക്കം വാട്‌സാപ്പ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ സൗകര്യാര്‍ഥം ചില അപ്‌ഡേഷനുകളും വാട്‌സാപ്പ് വരുത്തിയിരുന്നു. ഇപ്പോള്‍ വളരെക്കാലം മുമ്പുള്ള സന്ദേശങ്ങള്‍ തിരഞ്ഞു കണ്ടെത്താനുള്ള സൗകര്യവും വാട്‌സാപ്പില്‍ ലഭ്യമാക്കുകയാണ്. പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്‌സ്ആപ്പ് അവസരം ഒരുക്കുന്നു.
സന്ദേശം ലഭിച്ച ദിവസങ്ങളുടെ തിയതി ഉപയോഗിച്ച് സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്റെ ബീറ്റ ടെസ്റ്റിങ് വാട്ട്സ്ആപ്പ് ആരംഭിച്ചുവെന്നാണ് വിവരം.
ഇത് വഴി ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയില്‍ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായുള്ള ചില വാട്ട്സ്ആപ്പ് ബീറ്റയ്ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.
വാട്ട്‌സ്ആപ്പിലെ പുത്തന്‍ വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്റെ കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, വാട്ട്സ്ആപ്പ് ഫീച്ചറിനായുള്ള ടെസ്റ്റിങ് ആരംഭിച്ചു കഴിഞ്ഞു. ചാറ്റ് സെര്‍ച്ച് ബോക്‌സില്‍ ലഭ്യമായ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.