ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മന്‍പ്രീത് എന്നയാളെയാണ് പഞ്ചാബില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ തിലക് നഗറിലാണ് 35 വയസുള്ള രേഖ റാണി എന്ന യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
പ്രതി മൃതദേഹം വെട്ടിമുറിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബ് പൂനാവാലയില്‍ നിന്ന് ഇയാള്‍ പ്രചോദനമുള്‍ക്കൊണ്ടിരിക്കാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
പതിനാറുകാരിയായ മകള്‍ക്കൊപ്പം താമസിച്ചിരുന്ന ഗണേഷ് നഗറിലെ വീട്ടിലാണ് താടിയില്‍ കുത്തേറ്റ നിലയില്‍ രേഖ റാണിയുടെ മൃതദേഹം കാണപ്പെട്ടത്. മന്‍പ്രീത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 2015ലാണ് ഇയാള്‍ രേഖ റാണിയുമായി ബന്ധത്തിലാകുന്നതും ഇവര്‍ ഗണേഷ് നഗറിലെ വീട്ടില്‍ ഒരുമിച്ച് താമസം ആരംഭിച്ചതും. താമസിയാതെ ഈ ബന്ധത്തില്‍ അതൃപ്തി തോന്നിത്തുടങ്ങിയ മന്‍പ്രീത് പങ്കാളിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മകള്‍ക്ക് ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ഇയാള്‍ രേഖയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് കൊലപാതകം നടത്തിയത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതം തുടങ്ങി നിരവധി കേസുകളില്‍ പൊലീസ് തിരയുന്ന വ്യക്തിയാണ് മന്‍പ്രീത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.