രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബെന്ന് അഭ്യൂഹം; ചെന്നൈയില്‍ കുഴിച്ചിട്ട നിലയില്‍ ബോംബ് കണ്ടെത്തി

രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബെന്ന് അഭ്യൂഹം; ചെന്നൈയില്‍ കുഴിച്ചിട്ട നിലയില്‍ ബോംബ് കണ്ടെത്തി

ചെന്നൈ: ചെന്നൈയില്‍ കുഴിച്ചിട്ട നിലയില്‍ ബോംബ് കണ്ടെത്തി. തിരുവള്ളൂരിന് സമീപം മലന്തൂരില്‍ കുഴിച്ചിട്ട നിലയിലാണ് ബോംബ് കണ്ടെത്തിയത്. അന്തര്‍വാഹിനികളിലും ബോംബര്‍ വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബാണ് കണ്ടെത്തിയത്.

ബോംബിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. അതേസമയം രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബാണിതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല.

സംഭവം പെരിയപാളയം പൊലീസ് അന്വേഷണിക്കുകയാണ്. ബോംബ് സ്‌കോഡ് എത്തി ബോംബ് വിദഗ്ദ പരിശോധനയ്ക്ക് അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.