ഗുജറാത്തിലും ഹിമാചലിലും വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ആം ആദ്മി തൂത്തു വാരുമെന്നും പ്രവചനം

ഗുജറാത്തിലും ഹിമാചലിലും വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ആം ആദ്മി തൂത്തു വാരുമെന്നും പ്രവചനം

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തുടര്‍ ഭരണമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 182 അംഗ ഗുജറാത്ത് നിയമ സഭയില്‍ ഭരണം ലഭിക്കാന്‍ 92 സീറ്റുകള്‍ വേണം.

ന്യൂസ് എക്സിന്റെ ഗുജറാത്തിലെ എക്സിറ്റ് പോള്‍ ഫലപ്രകാരം ബിജെപി 117-140 സീറ്റുകളില്‍ വിജയിക്കും. 34-51 സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും 6-13 സീറ്റുകളില്‍ എഎപിയും വിജയിക്കുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.

റിപ്പബ്ലിക് ടിവി-പിഎംഎആര്‍ക്യു എക്സിറ്റ് പോള്‍ പ്രകാരം ബിജെപി 128-148, കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 30-42, എഎപി-2-10 സീറ്റുകള്‍ നേടും. ടിവി 9 ഗുജറാത്തിയുടെ എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത് ബിജെപി 125-130, കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 40-50, എഎപി 3-5 വരെ സീറ്റുകള്‍ നേടും എന്നാണ്.

ന്യൂസ് എക്സ്-ജന്‍ കി ബാത് എക്സിറ്റ് പോള്‍ പ്രകാരം ഹിമാചല്‍ പ്രദേശില്‍ ബിജെപി 32-40, കോണ്‍ഗ്രസ് 27-34, എഎപി-0 എന്നും റിപ്പബ്ലിക് ടിവി-പിഎംആര്‍ക്യു എക്സിറ്റ് പോളില്‍ ബിജെപി 34-39, കോണ്‍ഗ്രസ് 28-33, എഎപി 0-1 സീറ്റുകള്‍ നേടും എന്നാണ്.

ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ അനുസരിച്ച് ബിജെപി 34-42, കോണ്‍ഗ്രസ് 24-32, എഎപി-0 എന്നുമാണ്. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 35 ആണ് ഭൂരിപക്ഷം.

എന്നാല്‍ ഡല്‍ഹി മുനിസിപ്പല്‍  തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം നിലവില്‍ ഭരിക്കുന്ന ബിജെപിക്ക് 69-91 നും ഇടയില്‍ സീറ്റ് മാത്രമാണ് നേടാനാകുക.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി 149 നും 171 നും ഇടയില്‍ സീറ്റ് നേടി വന്‍ കുതിപ്പ് നടത്തുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. 2017 ല്‍ 182 സീറ്റാണ് ബിജെപി നേടിയിരുന്നത്.

ടൈംസ് നൗ-ഇടിജി സര്‍വെയും ആംആദ്മി പാര്‍ട്ടി  മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം നേടുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. 146 മുതല്‍ 156 വരെ സീറ്റ് വരെ ആംആദ്മി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ബിജെപി 84 മുതല്‍ 94 വരെ സീറ്റുകള്‍ നേടും എന്നും പ്രവചിക്കുന്നു. ഇരു സര്‍വ്വെകളിലും കോണ്‍ഗ്രസിന് കാര്യമായ നേട്ടം പ്രവചിക്കുന്നില്ല.

(എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമായ ഫലസൂചനകള്‍ ആകണമെന്നില്ല. വ്യത്യാസങ്ങളുണ്ടായേക്കാം)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.