ദുബായ്:ലോകത്തെ വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുടെ ആഗോള റാങ്കിംഗില്‍ ഒന്നാമതെത്തി യുഎഇ പാസ്പോർട്ട്. യാത്രാ സൗകര്യങ്ങളിലുള്‍പ്പടെയുളള സ്വീകാര്യത വിലയിരുത്തിയാണ് റാങ്കിംഗ് നടത്തിയത്.
യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 121 രാജ്യങ്ങളിൽ പ്രവേശിക്കാനും 59 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ നേടാനും കഴിയും. 19 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് വിസ ആവശ്യമുളളത്. അതായത് യാത്ര ചെയ്യുന്നതിന് മുമ്പ് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ അവർക്ക് ലോകത്തിലെ 91% രാജ്യങ്ങളിലും പ്രവേശിക്കാൻ കഴിയും.
83 ശതമാനമായിരുന്ന അമേരിക്കയെ പിന്തളളിയാണ് യുഎഇ ഒന്നാമതെത്തിയത്. യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയും 56 രാജ്യങ്ങളിലേക്ക് വിസ-ഓൺ-അറൈവലും സാധ്യമാകും.അതേസമയം 26 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് അമേരിക്കക്കാർ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.