വിമാനത്തിനുള്ളില്‍ പാമ്പ്; ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസ് മുടങ്ങി

വിമാനത്തിനുള്ളില്‍ പാമ്പ്; ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസ് മുടങ്ങി

ദുബായ്: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം മുടങ്ങി. എയര്‍ ഇന്ത്യ എക്പ്രസിലാണ് സംഭവം നടന്നത്. ഇതോടെ യാത്രക്കാരെ പുറത്തിറക്കി.

ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്.

ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. ഇവരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി. എന്നാല്‍ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയവര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.

വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കി കോഴിക്കോട് എത്തിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. പാമ്പിനെ പിടികൂടാന്‍ സാധിക്കാത്തത് കൊണ്ടാണ് വിമാനം അനിശ്ചിതമായി വൈകുന്നതെന്നും പറയപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.