തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തില്‍; എതിരാളികള്‍ ബെംഗളൂരു എഫ്സി

തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കളത്തില്‍; എതിരാളികള്‍ ബെംഗളൂരു എഫ്സി

കൊച്ചി: തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടും. കൊച്ചിയിൽ വൈകുന്നേരം 7.30 നാണ് മത്സരം. എട്ടു മത്സരങ്ങളിൽ 15 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്. ബംഗളൂരുവിന് ഏഴു പോയന്റും.

സീസണിലെ ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചശേഷം തുടരെ മൂന്നു മത്സരങ്ങൾ തോറ്റ് പിൻനിരയിലായിരുന്നു ബ്ലാസ്റ്റേഴ്സ്. എ.ടി.കെ മോഹൻ ബഗാനോടും മുംബൈ സിറ്റിയോടും ഒഡിഷ എഫ്.സിയോടുമാണ് തോറ്റത്. എന്നാൽ, പിന്നീടുള്ള മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയും എഫ്.സി ഗോവയെയും ഹൈദരാബാദ് എഫ്.സിയെയും ജാംഷഡ്പുർ എഫ്.സിയെയും തോൽപിച്ചു. 

ആദ്യ കളികളിൽ നിറംമങ്ങിയ സ്ട്രൈക്കർ ദിമിത്രിയോസ് ഡിയാമന്റകോസ് സ്കോർ ചെയ്തുതുടങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തുടരെ വിജയം സമ്മാനിച്ചത്. ആദ്യ നാലു മത്സരങ്ങളിലും സ്കോർ ചെയ്യാനാവാതിരുന്ന ഗ്രീസ് താരം പിന്നീടുള്ള നാലു കളികളിലും ഗോൾ നേടി. ഹൈദരാബാദിനും ജാംഷഡ്പുരിനുമെതിരെ നേടിയ 1-0 വിജയങ്ങളിലെ സ്കോറർ ഈ 29കാരനായിരുന്നു. 

സീസണിൽ ഒട്ടും ഫോമിലല്ലാത്ത ബംഗളൂരു എട്ടു കളികളിൽ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ഒരു സമനിലയും അഞ്ച് തോൽവിയുമാണ് അക്കൗണ്ടിൽ. സൂപ്പർ താരം സുനിൽ ഛേത്രിയടക്കമുള്ള പ്രമുഖർ അമ്പേ നിറംമങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.