മുംബൈ: മഹാരാഷ്ട്രയില്‍ പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പാര്‍ഘര്‍ ജില്ലയിലെ മുംബൈ അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. യുവതിയെയും വാഹനത്തില്‍ നിന്ന് തള്ളിയിട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പെല്‍ഹാറില്‍ നിന്ന് പോഷറിലേയ്ക്ക് പോകാന്‍ കുട്ടിയുമായി ടാക്സിയില്‍ കയറിയതായിരുന്നു യുവതി. കൂടെ വേറെയും യാത്രക്കാരുണ്ടായിരുന്നു. യാത്രയ്ക്കിടെ ടാക്സി ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. എതിര്‍ത്തപ്പോള്‍ കൈയിലുണ്ടായിരുന്ന മകളെ ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
യുവതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.