അജ്മാന്‍: എമിറേറ്റിലെ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചയാളെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജനാണ് അറസ്റ്റിലായത്. ഷെയ്ഖ് ഖലീഫ പാലത്തിലാണ് സംഭവമുണ്ടായതെന്നും അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ അബ്ദുളള സെയ്ഫ് അല്‍ മത്രോഷി പറഞ്ഞു.
ആത്മഹത്യാ ശ്രമം നടത്തുന്നുണ്ടെന്ന വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടനെ പോലീസ് പട്രോളിംഗ് വിഭാഗം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇയാളെ ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതടക്കമുളള വീഡിയോയും പോലീസ് പങ്കുവച്ചിട്ടുണ്ട്.
ഇയാളെ പിന്നീട് ഹമീദിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് യുവാവിനെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസ് പോലീസിലെ തന്നെ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.