ദുബായ്: ദുബായില്‍ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ ഫോറം യുഎഇ 2022 ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസത്തെ പരിപാടിയില്‍ ഇരു രാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയ വ്യവസായ സാംസ്കാരിക വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ജി20 അധ്യക്ഷ പദത്തിലേക്ക് എത്തിയതിന് ശേഷമുളള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര പരിപാടിയാണിത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ വിശാലത, കാലാവസ്ഥ, ധനകാര്യം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ഫോറത്തില്‍ ചർച്ചയാകും. പ്രാദേശികവും അന്തർദ്ദേശീയവുമായ സ്വാധീനത്തിനായി ഇരു രാജ്യങ്ങളിലെയും വ്യവസായികളും സംരംഭകരും ഒരുമിച്ച് പ്രവർത്തിക്കാനുളള അവസരങ്ങളും ഫോറം അവതരിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.