ഇന്ന് രണ്ടാം സെമി; ഫൈനല്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സും മൊറോക്കോയും

ഇന്ന് രണ്ടാം സെമി; ഫൈനല്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സും മൊറോക്കോയും

ഖത്തർ: ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക്‌ എതിരാളി ആരാകുമെന്ന് ഇന്നറിയാം. ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 ന് നടക്കുന്ന ഫ്രാന്‍സ് മൊറോക്കോ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിലെത്തും. നിലവിലെ ലോക ചാമ്പ്യന്മാരാണ് ഫ്രാൻസ്. മൊറോക്കോ ആകട്ടെ വമ്പന്മാരെ ആട്ടിമറിച്ച് കയറിവന്നവരും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം സെമി ഫൈനലിൽ എത്തുന്നത്.

ഫ്രാൻസ് ഇക്കുറിയും മികച്ച ഫോമിലാണ്. ഗ്രൂപ്പ് റൗണ്ടിൽ ഓസ്ട്രേലിയയെയും ഡെന്മാർക്കിനെയും തോല്പിച്ചു തുടങ്ങിയ ഫ്രഞ്ചുപട ടുണീഷ്യയോട് തോറ്റെങ്കിലും പോയിന്റ് പട്ടികയിലെ മുമ്പന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവിടെ പോളണ്ടിനെ 3-1നും ക്വാർട്ടറിൽ ശക്തരായ ഇംഗ്ളണ്ടിനെ 2-1നും തോല്പിച്ചു.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് ഗോൾരഹിത സമനില വഴങ്ങിയ മൊറോക്കോ തുടർന്ന് ബെൽജിയം,കാനഡ എന്നിവരെ അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായിട്ടാണ് പ്രീ ക്വാർട്ടറിലെത്തിയത്. അവിടെ മുൻ ലോകചാമ്പ്യന്മാരായ സ്പെയ്നിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചു. തുടർന്ന് ക്വാർട്ടറിൽ പോർച്ചുഗലിനെ 1-0 ത്തിന് മറികടന്നു. 

ഫിഫ റാങ്കിങിൽ ഫ്രാൻസ് നാലാമതും മൊറോക്കോ 22 മതുമാണ്. ഇതിന് മുൻപ് അഞ്ച് തവണ ഫ്രാൻ‌സും മൊറോക്കോയും ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ നാലിലും ജയം ഫ്രാൻസിനായിരുന്നു. ഒരു കളി സമനിലയിൽ പിരിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.