ദേശീയ പാത വികനസനത്തില്‍ കേന്ദ്രവുമായി തര്‍ക്കമില്ല; മുഖ്യമന്ത്രി

ദേശീയ പാത വികനസനത്തില്‍ കേന്ദ്രവുമായി തര്‍ക്കമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേന്ദ്രവുമായി തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്രവുമായി കേരളത്തിന് തര്‍ക്കമുണ്ടെന്ന് ആരും മനപ്പായസമുണ്ണണ്ട. കേരളത്തിനായി നിതിന്‍ ഗഡ്കരി വ്യക്തിപരമായ താല്‍പ്പര്യമെടുത്തെന്നും ഇതിനു നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റോഡ് വികസനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. സംസ്ഥാനത്ത് മതിയായ റോഡില്ല. വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

45536 കോടി രൂപയുടെ ദേശീയപാത പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2025 ഓടെ കേരളത്തിന്റെ മുഖച്ഛായ മാറും. 2025 ഓടെ കേരളത്തിലെ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയരും. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.