'സെഞ്ചുറി തികയ്ക്കാന്‍ അഞ്ചിന്റെ കുറവ്'; ബിഹാറിലെ ദയനീയ പരാജയത്തിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി

'സെഞ്ചുറി തികയ്ക്കാന്‍ അഞ്ചിന്റെ കുറവ്'; ബിഹാറിലെ ദയനീയ പരാജയത്തിന് പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. സ്ഥിരം തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതീകമായി രാഹുല്‍ മാറിയെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്.

തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തോല്‍ക്കുന്നതിന് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അദേഹം അവയെല്ലാം തൂത്തുവാരിയേനെ. ഇക്കണക്കിനാണെങ്കില്‍ അദേഹം എങ്ങനെയാണ് ഇത്ര വിശ്വസ്തതയോടെ തങ്ങളെ കണ്ടെത്തുന്നതെന്ന് തിരിച്ചടികള്‍ പോലും അദ്ഭുതപ്പെട്ടേക്കും. രാഹുല്‍ ഗാന്ധി, മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു പരാജയം എന്ന് തുടങ്ങുന്ന കുറിപ്പില്‍ അമിത് മാളവ്യ പരിഹാസിച്ചു.

രണ്ട് പതിറ്റാണ്ടിനിടെ 95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രാഹുല്‍ ഏറ്റുവാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ മാപ്പില്‍ വിവിധ ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണിത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയക്കാരനെന്ന് നിരവധി പേര്‍ രാഹുലിനെ വിളിക്കുമെങ്കിലും രണ്ട് പതിറ്റാണ്ടിനിടെ 95 തിരഞ്ഞെടുപ്പുകളില്‍ അദേഹം പരാജയപ്പെട്ടിട്ടുണ്ടെന്നും അമിത് മാളവ്യ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി, ബിഹാറിലെ 20 ജില്ലകളില്‍ പതിനാറ് ദിവസം നീണ്ടുനിന്ന വോട്ടര്‍ അധികാര്‍ യാത്ര നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനം അതീവ ദയനീയമായിരുന്നു എന്നാണ് പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.