ബംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ ഓടിച്ചിട്ട് മര്‍ദ്ദിച്ചതിന് ശേഷം പൊലീസില്‍ ഏല്‍പ്പിച്ച് സഹപാഠികള്‍. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. കട്ടേരി ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്ററായ ചിന്മയ ആനന്ദ മൂര്‍ത്തിയെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു.
പ്രതിയായ ചിന്മയാനന്ദ് മൂര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറി. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി മറ്റ് സഹ താമസക്കാരായ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞു. സംഭവം കേട്ട പെണ്‍കുട്ടികള്‍ കമ്പും വടികളുമായി എത്തി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മര്‍ദ്ദനമേറ്റ് അവശനായ ഹെഡ്മാസ്റ്റര്‍ ചുവരില്‍ ചാരിയിരിക്കുന്നതും വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.