'സിവില്‍ സര്‍വീസ് ഒരു കീറാമുട്ടിയല്ല'; മികച്ച പരിശീലനത്തിന് വേദിയൊരുക്കി പാലാ രൂപത പ്രവാസി കാര്യാലയം

'സിവില്‍ സര്‍വീസ് ഒരു കീറാമുട്ടിയല്ല'; മികച്ച പരിശീലനത്തിന് വേദിയൊരുക്കി പാലാ രൂപത പ്രവാസി കാര്യാലയം

പാലാ: സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് വേദിയൊരുക്കി പാലാ രൂപത പ്രവാസി കാര്യാലയം. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി രൂപതകളുടെ സംയുക്തസംരഭമായ പാലാ സിവില്‍ സര്‍വീസ് അക്കാഡമിയുടെ സഹകരണത്തോടെയാണ് പുതിയ ചുവടുവെപ്പ്.

സ്വദേശത്തും വിദേശത്തുമുള്ളവര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായാണ് പരിശീലനം. 60 മണിക്കൂര്‍ നീളുന്ന പരിശീലന പരിപാടിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

സമഗ്ര വ്യക്തിത്വ വികസനം, സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍, വിവിധ പ്രഫഷനലുകളും പഠന രീതികളും എന്നിങ്ങനെയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പ്രവാസി കാര്യാലയം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലിലാണ് ഇക്കാര്യം അറിയിച്ചത്.

രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക:

https://forms.gle/yfqovqR6Q2zNHezj6









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.