ന്യൂഡൽഹി: ഇന്ത്യക്കെതിരെ ചൈന നിരന്തരം സൈനികാക്രമണം നടത്തുമ്പോഴും ചൈനയെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് പ്രതിഫലം നൽകുന്ന നയമാണ് കേന്ദ്രസർക്കാർ പുലർത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. അതിർത്തിയിൽ ചൈനയ്ക്കെതിരെ രാജ്യത്തെ സൈനികർ ശക്തമായി പോരാടുകയാണ്. നിരവധി സൈനികർ ജീവൻ പോലും നൽകി. ഈ സാഹചര്യത്തിലും ചൈനയിൽ നിന്നും 65 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളെ പണയപ്പെടുത്തുകയാണ് ബിജെപി സർക്കാർ. ചൈനക്കെതിരെ നിലകൊള്ളാൻ കേന്ദ്രം സന്നദ്ധമല്ലെങ്കിൽ അത് ജനം ചെയ്യണം. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ തയാറാകണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ചൈനയുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തകർക്കാനുള്ള മാസ്റ്റർ പ്ലാനും അദ്ദേഹം മുന്നോട്ടുവെച്ചു.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെല്ലാം ഇന്ത്യയിൽ നിർമിക്കാൻ കഴിയും. പിന്നെ എന്തിനാണ് ചൈനയ്ക്ക് പാരിതോഷികം നൽകണമെന്ന് കേന്ദ്രസർക്കാരിന് നിർബന്ധം. ലോകത്തുള്ള എല്ലാവരോടും ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറയണമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
'ഇന്ത്യയിലെ ജനങ്ങൾ ഉറച്ച രാജ്യസ്‌നേഹികളാണ്. നമ്മുടെ സൈനികരുടെ ജീവൻ വിലപ്പെട്ടതാണ്. ചൈനയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്തുക. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു'. കെജ്രിവാൾ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.