കോവിഡ് നാലാം തരംഗം; നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര നിര്‍ത്തേണ്ടി വരുമെന്ന് രാഹുലിനോട് കേന്ദ്രം

കോവിഡ് നാലാം തരംഗം; നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര നിര്‍ത്തേണ്ടി വരുമെന്ന് രാഹുലിനോട് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കേന്ദ്രത്തിന്റെ താക്കീത്. കോവിഡ് നിയന്ത്രണം പാലിച്ചില്ലെങ്കില്‍ യാത്ര മാറ്റിവക്കേണ്ടി വരുമെന്നറിയിച്ച് കേന്ദ്രം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെയാണ് നിര്‍ദേശം. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്കും അശോക് ഗലോട്ടിനുമാണ് കത്തയച്ചത്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

കോവിഡ് നാലാം തരംഗമാണ് നിലവില്‍ ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. രോഗികളാല്‍ ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്.

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വന്‍ വര്‍ധന. ചൈനയെ കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.