ഗാങ്ടോക്ക്: സിക്കിമില്‍ ആര്‍മി ട്രക്ക് അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ ഒരു മലയാളി ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു. നാലുവര്‍ഷം മുന്‍പാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.
നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം സംഭവിച്ചത്. ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 130 കിലോമീറ്റര്‍ മാറി ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്ത് സേമയ്ക്കടുത്ത് വച്ച് സൈനികര്‍ സഞ്ചരിച്ച വാഹനം തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
16 സൈനികര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹെലികോപ്ടറില്‍ വടക്കന്‍ ബംഗാളിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ സൈനികരെ എത്തിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റമോര്‍ട്ടത്തിനായി ഗാങ്ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റും. ഇതിന് ശേഷം മൃതദേഹങ്ങള്‍ സൈന്യത്തിന് കൈമാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.