സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്ന് അഅല്‍ഖ്വയ്ദ: വീഡിയോ പുറത്ത് വിട്ടു; നിഷേധിച്ച് അമേരിക്ക

സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്ന് അഅല്‍ഖ്വയ്ദ: വീഡിയോ പുറത്ത് വിട്ടു; നിഷേധിച്ച് അമേരിക്ക

കെയ്റോ: അയ്മാന്‍ അല്‍-സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി അല്‍ഖ്വയ്ദ. സഹാവിരിയുടെ പേരിലുള്ള വീഡിയോ പുറത്ത് വിട്ടു കൊണ്ടാണ് അല്‍ഖ്വയ്ദയുടെ അവകാശ വാദം. 2022 ജൂലൈയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്കിപ്പുറമാണ് സഹാവിരിയുടെ 35 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ അല്‍ഖ്വയ്ദ പുറത്ത് വിട്ടിരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ ചിത്രീകരിച്ചത് എവിടെ വച്ചാണെന്നോ, എന്നാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ വീഡിയോ വ്യാജമാണെന്ന് അമേരിക്ക പറയുന്നു. അഫ്ഗാനിസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്ന സവാഹിരിയെ ജൂലൈ 31 നാണ് ഡ്രോണ്‍ ആക്രമണം നടത്തി അമേരിക്ക വധിച്ചത്. 2011 ല്‍ അല്‍ഖ്വയ്ദ സ്ഥാപകനായിരുന്ന ഒസാമ ബിന്‍ ലാദനെ വധിച്ചതിന് ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നായിട്ടാണ് സവാഹിരിയുടെ കൊലപാതകത്തെ വിലയിരുത്തിയത്.

ഒളിവില്‍ കഴിയുകയായിരുന്ന സവാഹിരിയെ കണ്ടെത്താന്‍ അമേരിക്ക വര്‍ഷങ്ങളായി ശ്രമം നടത്തി വരികയായിരുന്നു. അമേരിക്കയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനായിരുന്നു സവാഹിരി. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 10 മില്ല്യണ്‍ ഡോളറും വാഗ്ദാനം ചെയ്തിരുന്നു.

1998ലെ എംബസി ബോംബ് സ്ഫോടനത്തിലും സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിലും പ്രധാന സൂത്രധാരന്മാരിലൊരാളായിരുന്നു സവാഹിരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.