തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷ്ണര്‍മാരെ മാറ്റി; പൊലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷ്ണര്‍മാരെ മാറ്റി; പൊലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരെ അടക്കം മാറ്റിയാണ് ഉത്തരവ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണര്‍മാരെ മാറ്റി. സി.ച്ച് നാഗരാജു തിരുവനന്തപുരത്തും കെ. സേതുരാമന്‍ കൊച്ചിയിലും രാജ്പാല്‍ മീണ കോഴിക്കോടും കമ്മീഷണര്‍മാരാകും.

മേഖല ഐ.ജി മാര്‍ക്കും എതാനും റേഞ്ച് ഡി.ഐ.ജി മാര്‍ക്കും മാറ്റമാറ്റമുണ്ട്. ജി. സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐ.ജിയാകുമ്പോള്‍ നീരജ് കുമാര്‍ ഗുപ്ത ഉത്തര മേഖലയില്‍ ഐ.ജിയാവും. പുട്ട വിമലാദിത്യ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പകരം ആളെ നിശ്ചയിച്ചിട്ടില്ല.

പി. പ്രകാശ് ഇന്റലിജന്‍സിലും ഹര്‍ഷിത അട്ടല്ലൂരി വിജിലന്‍സിലും ഐ.ജിയാവുന്നതാണ് മറ്റ് പ്രധാനമാറ്റങ്ങള്‍. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എച്ച്. വെങ്കിടേഷ് ബറ്റാലിയനിലും തുമ്മല വിക്രം സൈബര്‍ ഓപ്പറേഷനിലും ഗോപെഷ് അഗര്‍വാള്‍ പൊലീസ് അക്കാഡമിയിലും എ.ഡി.ജി.പിമാരാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.