ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് ഗ്രാമത്തില്‍ കൃഷി ചെയ്യാനിറങ്ങിയ ശാസ്ത്രജ്ഞന്‍

ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് ഗ്രാമത്തില്‍ കൃഷി ചെയ്യാനിറങ്ങിയ ശാസ്ത്രജ്ഞന്‍

 മികച്ച നിലവാരമുള്ള ഒരു ജോലി എന്നത് പലരുടേയും ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളില്‍ ഒന്നാണ്. മറ്റൊന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കാനും ആരുതന്നെ തയാറാകില്ല. എന്നാല്‍ പ്രിയപ്പെട്ട ജോലി പോലും ഉപേക്ഷിച്ച് ഗ്രാമത്തില്‍ കൃഷി ചെയ്യാനിറങ്ങിയ ഒരു ശാസ്ത്രജ്ഞനുണ്ട്. ഡോ. ഹരി നാഥ്. യുഎസ്സിലെ ഗവേഷക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം കൃഷിയിലേക്കിറങ്ങയത്.

യുഎസ്സില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ച മരുന്നുകള്‍ കണ്ടെത്തുന്ന ജോലിയായിരുന്നു ഡോ ഹരി നാഥിന്. അതിനു മുമ്പാകട്ടെ പന്ത്രണ്ട് വര്‍ഷത്തോളം ഇന്ത്യയിലെ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഒര്‍ഗനൈസേഷനില്‍ സീനിയര്‍ ഗവേഷകനായും ജോലി ചെയ്തു. എന്നാല്‍ ഇന്ന് ഈ ജോലിയെല്ലാം വിട്ട് പൂര്‍ണ്ണമായും അദ്ദേഹം ഒരു കര്‍ഷകനായി മാറിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ പൊന്നഗരത്തിലാണ് ഡോ ഹരി നാഥ്. കര്‍ഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മയാണ് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയത്. ചെന്നൈയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ജോലിയിലും പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ എപി ജെ അബ്ദുള്‍ കലാമുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു ഡോ ഹരി നാഥ്.

ഒരിക്കല്‍ അമ്മയ്ക്ക് വാദസംബന്ധമായ അസുഖങ്ങളുണ്ടായി. പല വിധ മരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡോ ഹരി നാഥ് നാട്ടിലെത്തിയത്. അദ്ദേഹം ജൈവ കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചതും. തന്റെ തൊഴില്‍ ആവശ്യക്കാരിലേക്ക് വേണ്ട വിധത്തില്‍ എത്തുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് അദ്ദേഹം കൃഷിയിലേക്കിറങ്ങിയത്. കൃഷിയെ ശാസ്ത്രമായും കലയായും സംസ്‌കാരമായുമെല്ലാം കൂടെക്കൂട്ടിയിരിക്കുകയാണ് ഡോ. ഹരി നാഥ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.