അറുപത് അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞി; പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി

അറുപത് അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞി; പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി

കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. ചരിത്രത്തില്‍ ആദ്യമായി അറുപത് അടി ഉയരമുള്ള ഭീമന്‍ പാപ്പാഞ്ഞിയെ നിര്‍മ്മിച്ചാണ് കൊച്ചിക്കാര്‍ നവവത്സരം പൊടിപ്പൊടിക്കാനൊരുങ്ങുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കൊച്ചിയില്‍ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.

ഒരു വര്‍ഷത്തെ ദുഖങ്ങളെല്ലാം പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചുകളഞ്ഞാണ് കൊച്ചിക്കാര്‍ പുതുവത്സരത്തെ വരവേല്‍ക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവര്‍ഷം സമ്മാനിക്കുകയാണ് സംഘാടകര്‍.

അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞി തന്നെയാവും ഇത്തവണയും.

ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാര്‍ണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. വിദേശത്ത് നിന്ന് ഉള്‍പ്പെടെ നിരവധിയാളുകളാണ് പുതിവത്സരാഘോഷത്തിനായി ഫോര്‍ട്ട് കൊച്ചില്‍ എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.