ഒന്നര വര്‍ഷത്തിനിടെ നഷ്ടമായത് 103 ജീവന്‍; കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

ഒന്നര വര്‍ഷത്തിനിടെ നഷ്ടമായത് 103 ജീവന്‍; കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച 53 പത്ര പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം സഹായം നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു ധനസഹായം വിതരണം ചെയ്തത്.

ഉത്തര്‍പ്രദേശില്‍ ഒന്നര വര്‍ഷത്തനിടെ 103 പത്ര പ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ അമ്പത്തിമൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് നേരത്തേ സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ശേഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് ഇന്നലെ തുക കൈമാറിയത്. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പ്രശംസനീയമാണ്.

സംസ്ഥാനത്ത് 103 മാധ്യമ പ്രവര്‍ത്തകരെയാണ് കോവിഡ് മൂലം നമുക്ക് നഷ്ടമായത്. ഇതൊരു വികാരനിര്‍ഭരമായ നിമിഷമാണ്. ഈ ദുഖസമയത്ത് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കുടുംബങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നു. എല്ലായ്പ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടിട്ടുള്ളത്.
സര്‍ക്കാരും മാധ്യമ പ്രവര്‍ത്തകരും ഒന്നിച്ചാണ് നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.