വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ചൈന, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും ബംഗളൂരുവില്‍ എത്തിയ 35 കാരനും ഇംഗ്ലണ്ട്, തായ് ലന്റ് എന്നിവിടങ്ങളില്‍ നിന്നും ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാലു പേര്‍ക്കുമാണ് കോവിഡ്
സ്ഥിരീകരിച്ചത്.

ചൈനയില്‍ നിന്നും എത്തിയ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ സ്രവം ജീനോം സീക്വന്‍സിങിന് അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഗയ വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചവരെ ബോധ് ഗയയിലെ ഹോട്ടലില്‍ ഐസൊലേഷനിലാക്കി.

രാജ്യത്ത്ഇന്നലെ 196 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3428 ആയി. പ്രതിദിന പോസിറ്റീവ് നിരക്ക് 0.56 ശതമാനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.