ന്യൂഡല്‍ഹി: ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ രാജ്യത്തെ വന്‍ വിലയുള്ള അത്യപൂര്‍വ്വ പച്ചമരുന്ന് ശേഖരിക്കാനെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡോ പെസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യുണിക്കേഷന്റേതാണ് റിപ്പോര്‍ട്ട്. കോര്‍ഡിസെപ്‌സ് എന്ന ചിത്രശലഭ പുഴു ഫംഗസ് അഥവാ ഹിമാലയന്‍ ഗോള്‍ഡ് ശേഖരിക്കാനായാണ് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഹിമാലയന്‍ ഗോള്‍ഡ് എന്ന പച്ചമരുന്നിന് ചൈനയില്‍ വന്‍ വിലയാണ്. ചൈനീസ് പട്ടാളക്കാര്‍ അരുണാചല്‍ പ്രദേശിലേക്ക് അനധികൃതമായി കടന്നു കയറുന്നത് ഈ പച്ചമരുന്ന് തേടിയാണ്. ഇതിന് ചൈനയില്‍ സ്വര്‍ണത്തിനേക്കാള്‍ വിലയുണ്ടെന്ന് എ.എന്‍.ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു. ടിബറ്റന്‍ പീഠഭൂമിലയിലെ വീടുകളിലെ 80 ശതമാനത്തിന്റെയും വരുമാനം കോര്‍ഡിസെപ്‌സ് ഫംഗസ് വില്‍പനയിലൂടെയാണ് ലഭിക്കുന്നത്. ഇങ്ങനെ വിലയേറെയുള്ള കോര്‍ഡിസെപ്‌സ് ലഭിക്കാനാണ് ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളുടെ ഒരു കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഹിമാലയന്‍ ഗോള്‍ഡ് എന്നറിയപ്പെടുന്ന ഈ ഫംഗസ് ഇന്ത്യയിലെ ഹിമാലയത്തിലാണ് ധാരാളമായി കാണപ്പെടുന്നത്. ചൈനയിലെ ക്വിങ്ഹായ്-ടിബറ്റന്‍ പീഠഭൂമിയുടെ ഉന്നതങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. 2022 ല്‍ കോര്‍ഡിസെപ്‌സിന്റെ മാര്‍ക്കറ്റ് വില 1072.50 മില്യണ്‍ യു.എസ് ഡോളറാണ്. കോര്‍ഡിസെപ്‌സിന്റെ വന്‍ ഉത്പാദകരും കയറ്റുമതിക്കാരും ചൈനയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയിലെ ക്വിങ്ഹായിയില്‍ കോര്‍ഡിസെപ്‌സ് വിളവെടുപ്പ് കുറഞ്ഞിരിക്കുകയാണ്. വിലയേറെയുള്ള കോര്‍ഡിസെപ്‌സിന് ആവശ്യക്കാരും ഏറെയുണ്ട്.
ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയില്‍ വൃക്ക തകരാറുകള്‍ മുതല്‍ വന്ധ്യതയടക്കമുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കോര്‍ഡിസെപ്‌സാണ് മരുന്നായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യവും വര്‍ധിച്ചിരിക്കുകയാണ്. കൂടിയ ആവശ്യവും പരിമിതമായ വിഭവങ്ങളും ഫംഗസിന്റെ അമിത വിളവെടുപ്പിന് ഇടയാക്കിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.