തിരുവനന്തപുരം: ലഹരി ഉപയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി കേസുകളാണ് സംസ്ഥാനത്ത് ഈ വര്‍ഷം എക്‌സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2021ല്‍ 3,922 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഡിസംബര്‍ 26 വരെ 6,038 കേസ് രജിസ്റ്റര്‍ ചെയ്തു. ലഹരിക്കേസുകളില്‍ കഴിഞ്ഞ വര്‍ഷം 3,916 പേര്‍ അറസ്റ്റിലായെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍ 26 വരെ 5,961 പേരെ അറസ്റ്റ് ചെയ്തു.
ഈ വര്‍ഷം പിടിച്ചെടുത്ത ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാംപുകള്‍ എന്നിവയില്‍ വലിയൊരളവും കണ്ടെടുത്തത് ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 2021ല്‍ പിടിച്ചത് 5,632 കിലോ കഞ്ചാവാണ്. ഈ വര്‍ഷം ഡിസംബര്‍ വരെ 3,597 കിലോ കഞ്ചാവ് പിടികൂടി. അതേസമയം മാരക മയക്കുമരുന്നുകളുടെ അളവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി.
കഴിഞ്ഞ വര്‍ഷം 103 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ച സ്ഥാനത്ത് ഈ വര്‍ഷം പിടിച്ചത് 127 ഗ്രാമാണ്. കഴിഞ്ഞ വര്‍ഷം 6130 ഗ്രാം എംഡിഎംഎ പിടികൂടിയപ്പോള്‍, ഈ വര്‍ഷം പിടികൂടിയത് 7570 ഗ്രാം. 3.6 ഗ്രാം എല്‍എസ്ഡിയുടെ സ്ഥാനത്ത് ഈ വര്‍ഷം പിടികൂടിയത് 42 ഗ്രാം. കഴിഞ്ഞ വര്‍ഷം പിടികൂടിയത് 172 ഗ്രാം ചരസ്. ഈ വര്‍ഷം പിടികൂടിയത് 255 ഗ്രാം.
പിടിച്ചെടുത്ത ഹഷീഷ് ഓയിലിന്റെ അളവ് കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പിടികൂടിയത് 16,062 ഗ്രാം ഹഷീഷ് ഓയിലാണെങ്കില്‍ ഈ വര്‍ഷം അത് 37,449 ഗ്രാമായി. കഴിഞ്ഞ വര്‍ഷം 18 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തപ്പോള്‍ ഈ വര്‍ഷം 438 ഗ്രാം പിടികൂടി. അതേസമയം നശിപ്പിച്ച കഞ്ചാവ് ചെടികളുടെ എണ്ണം കൂടി. കഴിഞ്ഞ വര്‍ഷം നശിപ്പിച്ചത് 760 കഞ്ചാവ് ചെടികളാണെങ്കില്‍, ഈ വര്‍ഷമത് 1,896 ചെടികളായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.