ചൈനീസ് ചാര വനിത ബീഹാറില്‍ അറസ്റ്റില്‍; ദലൈലാമയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് സൂചന

ചൈനീസ് ചാര വനിത ബീഹാറില്‍ അറസ്റ്റില്‍; ദലൈലാമയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് സൂചന

പാറ്റ്‌ന: ചാര പ്രവര്‍ത്തനത്തിന് എത്തിയതെന്ന് സംശയിക്കുന്ന ചൈനീസ് യുവതി ബീഹാറില്‍ അറസ്റ്റില്‍. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനായിട്ടാണ് ഇവര്‍ എത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇവരെ ഉടന്‍ തന്നെ ചൈനയിലേക്ക് തിരിച്ചയക്കും. ചൈനീസ് വനിത പിടിയിലായതിന് പിന്നാലെ ദലൈലാമയ്ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സോങ് ഷിയലോണ്‍ എന്ന വനിതയാണ് അറസ്റ്റിലായത്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി രേഖാചിത്രം പുറത്തുവിട്ടു.

ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുടെ സന്ദര്‍ശനത്തിനിടെയാണ് യുവതി ബോധ ഗയയിലെത്തിയത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ദലൈലാമ ബോധ ഗയയില്‍ എത്തിയത്.

സോങ് ഷിയലോണ്‍ ബോധ ഗയയില്‍ എത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരുന്നു. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ബോധ ഗയയില്‍ ദലൈലാമയുടെ പ്രതിവര്‍ഷ സന്ദര്‍ശനം മുടങ്ങിയിരുന്നു.

ഇത്തവണ സന്ദര്‍ശനം പുനരാരംഭിച്ചപ്പോഴാണ് ചൈനീസ് ചാര വനിതയുടെ ഭീഷണിയുണ്ടായത്. ബുദ്ധ മതാനുയായിയുടെ വേഷത്തില്‍ യുവതി രണ്ടു വര്‍ഷമായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളില്‍ കഴിയുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.